പാലക്കാട്: തിരുവിഴാംകുന്നിൽ കോഴി മാലിന്യത്തില്‍ നിന്ന് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം 26 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുവിഴാംകുന്ന് തോട്ടുകാട് മലയിലെ ഫാക്ടറിയില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് അരികിലുള്ള വിറക് പുരയ്ക്കാണ് ആദ്യം തീപിടിച്ചത്.

മണ്ണാര്‍ക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം 26 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫാക്ടറി പ്രവര്‍ത്തിക്കുന്നത് മലയുടെ മുകളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. വിവിധ സ്റ്റേഷനുകളിൽ നിന്നായി കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂർ കൊണ്ടാണ് തീയണക്കാൻ കഴി‍ഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *