കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയാണ് വില. ഗ്രാമിന് 4,500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,813.62 ഡോളറിലാണ് വ്യാപാരം.ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,200 രൂപയായി വില ഉയര്‍ന്നിരുന്നു . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ജൂലൈയിൽ ഇതുവരെ സ്വര്‍ണ വിലയിൽ പവന് 800 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില. ഈ മാസത്തിൻെറ തുടക്കത്തിൽ സ്വര്‍ണ വില ഉയര്‍ന്നെങ്കിലും പിന്നീട് വിലയിൽ ചാഞ്ചാട്ടം പ്രകടമായി.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *