അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ; സുപ്രിയയോട് പൃഥ്വിരാജ്

സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പങ്കു വച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ പ്രണയമേ ജന്മദിനാശംസകൾ. എല്ലാ ഉയർച്ച താഴ്ചകളിലും എന്നെ ഉയർത്തിപിടിച്ചവൾക്ക്, എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിയ്ക്ക്, കർശനക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്)… എന്റെ എക്കാലത്തെയും ശക്തിയ്ക്ക്, ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിരതയ്ക്ക്, ഞാൻ നിന്നെ സ്നേഹിക്കുന്നു.എനിക്കറിയാം അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്ന്. പക്ഷേ ഇന്നേക്ക് ക്ഷമിക്കൂ, നിന്റെയും മകളുടെയും ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം ഇന്ന് ലോകം കാണണമെന്ന് ഞാൻ കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *