മുറിയെടുത്തത് പ്ലൈവുഡ് വ്യാപാരിയാണെന്ന പേരിൽ; രഹസ്യമായി താമസിച്ചത് ഒരു മാസം, മാനസ എന്നും നടന്നു പോകുന്ന വഴിയിലെ മുറി; കൃത്യമായ ആസൂത്രണം

മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രഖില്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി നിഗമനം. ഒരു മാസം പ്രദേശത്ത് രഹസ്യമായി താമസിച്ചാണ് രഖില്‍ രഖില്‍ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്.മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്.പ്ലൈവുഡ് വ്യാപാരിയാണെന്ന് പറഞ്ഞാണ് രഖില്‍ കഴിഞ്ഞ നാലാം തീയതി ഇവിടെ മുറിയെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് നോക്കിയാൽ മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം. ഈ മുറി മറയ്ക്കുന്ന തരത്തില്‍ ഒരു കര്‍ട്ടനും ഇവിടെയുണ്ട്. അതിനാല്‍ പുറത്തുനിന്നും ഇവിടേക്ക് ഒന്നും കാണാനാകില്ല. ഈ കര്‍ട്ടന്റെ ഒരു ഭാഗത്ത് കൃത്യമായ വിടവുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. മാനസയെ നിരീക്ഷിക്കാനായി രഖില്‍ തന്നെ ഈ വിടവുണ്ടാക്കിയെന്നാണ് കരുതുന്നത്. അതിനാല്‍ ദിവസങ്ങളോളം പെണ്‍കുട്ടിയെ നിരീക്ഷിച്ചതിന് ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നതെന്നാണ് നിഗമനം.

അതിനിടെ, മാനസയുടെയും രഖിലിന്റെയും മൊബൈല്‍ ഫോണുകള്‍ പോലീസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. എവിടെനിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന വിവരമടക്കം മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *