ടോക്കിയോ: പി വി സിന്ധുവിലൂടെ ബാഡ്മിന്റണില്‍ സ്വര്‍ണ്ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങിനോട് തോറ്റാണ് താരം ഫൈനല്‍ കാണാതെ പുറത്തായത്. സ്‌കോര്‍ 21-18, 21-12. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് യിങ് ജയിച്ചത്. കഴിഞ്ഞ ഒളിംപിക്‌സില്‍ വെള്ളി നേടിയ സിന്ധുവിലൂടെ സ്വര്‍ണ്ണം നേടാമെന്നായിരുന്നു ആരാധകരുടെ മോഹം. എന്നാല്‍ മറ്റ് മല്‍സരങ്ങളിലെ പ്രകടനം തായ് സു യിങിന് മുന്നില്‍ നടത്താന്‍ സിന്ധുവിന് ആയില്ല. ആദ്യ സെറ്റില്‍ സിന്ധു പിടിച്ചു നിന്നെങ്കിലും രണ്ടാം സെറ്റ് ചൈനീസ് താരം അനായാസം നേടുകയായിരുന്നു. എന്നാല്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു ചൈനയുടെ ഹിബിങ് ജിയാവോയെ നേരിടും. ചൈനയുടെ തന്നെ ചെന്‍ യു ഫെയിനാണ് ഫൈനലില്‍ സു യിങിന്റെ എതിരാളി.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *