കോഴിക്കോട് : 50 വർഷത്തിൽ ഏറെയായി പൊതുജനങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അതിവേഗം എത്താൻ ഉപയോഗിചു കൊണ്ടിരിക്കുന്ന മൂഴിക്കൽ – മെഡിക്കൽ കോളേജ് പൈപ്പ് ലൈൻ റോഡ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക – യുവജന സംഘടനകൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ മന്ത്രി എ കെ ശശീന്ദ്രനും എം എൽ എ തോട്ടത്തിൽ രവീന്ദ്രനും നിവേദനം നല്കി.

കൂടുതൽ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ആക്ഷൻ കമ്മിറ്റി ചെയർമാൻ മൂഴിക്കൽ വാർഡ് കൗൺസിലർ എം പി ഹമീദ് , ജനറൽ കൺവീനർ ദർശനം സെക്രട്ടറി എം എ ജോൺസൺ , കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. നൂറിദീൻ ചെറുവറ്റ, വിവിധ രാഷ്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് സലീം മൂഴിക്കൽ (കോൺഗ്രസ് ), ബൈജു മേരിക്കുന്ന് (സി പി ഐ ), കെ.പി.രജീഷ് (ബി.ജെ.പി ), ഹാഷിം മക്ക (മുസ്ലീം ലീഗ്), സി.പി.അബ്ദു റഹ്‌മാൻ (എൻ.സി.പി.)മാസിൻ റഹ്മാൻ (സാംസ്കാരിക പ്രവർത്തകൻ), വി.കെ.സോമൻ (ദർശനം ) എന്നിവർ പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നു.പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിന് സ്ഥലത്ത് എത്തുന്നതാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പ്രതിനിധി സംഘത്തിന് ഉറപ്പു നല്കി.

Leave a Reply

Your email address will not be published. Required fields are marked *