സിംമ്പിള്‍ അവല്‍ പായസം ഉണ്ടാക്കാം

ചേരുവകള്‍

അവില്‍ രണ്ട് കപ്പ്, പാല്‍ മൂന്ന് കപ്പ്, പഞ്ചസാര ആറ് ടേബ്ള്‍സ്പൂണ്‍

ഏലക്കാപ്പൊടി ഒരു ടീസ്പൂണ്‍, മില്‍ക്‌മെയ്ഡ് നാല് ടേബ്ള്‍സ്പൂണ്‍

നെയ്യ്‌രണ്ട് ടേബ്ള്‍സ്പൂണ്‍,അണ്ടിപ്പരിപ്പ് പത്ത്

മുന്തിരി അഞ്ച്,ഉപ്പ് ഒരു നുള്ള്

തയാറാക്കുന്ന വിധം

അവില്‍ കഴുകി വെളളം വാര്‍ക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് അവില്‍ വറുക്കുക. രണ്ടു കപ്പ് പാലിലേക്ക് വറുത്ത അവിലും ഏലക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കണം. നുളള് ഉപ്പ് ചേര്‍ക്കാം. അവില്‍ വെന്താല്‍ ഒരു കപ്പ് പാല്‍ ചേര്‍ത്ത് ചെറുചൂടില്‍ നന്നായി ഇളക്കണം. അതിലേക്ക് മില്‍ക്‌മെയ്ഡ് ചേര്‍ക്കുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *