പുലാപ്പറ്റ (പാലക്കാട്): കടന്നല്‍ കുത്തേറ്റ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ സജിത്ത് (5) ആണ് മരിച്ചത്. സത്രംകാവില്‍ക്കുന്ന് എയുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്നലെയാണ് കടന്നല്‍ കുത്തേറ്റത്. പിതിവിനൊപ്പം വീടിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.അസ്വാഭാവിക മരണത്തിന് കോങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *