ധനലക്ഷ്മി ബാങ്കിന്റെ കോഴിക്കോട്ടെ  നവീകരിച്ച മെയിൻ ശാഖയും റീജിയണൽ ഓഫീസും പുതിയ കെട്ടിടത്തിലേക്ക്

കോഴിക്കോട് ചിന്ത വളപ്പിൽ പ്രവർത്തിച്ചിരുന്ന ധനലക്ഷ്മി ബാങ്കിൻറെ മെയിൻ ശാഖയും റീജിയണൽ ഓഫീസും  ജയിൽ റോഡിലുള്ള എസ്സേ ടവറിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. നവീകരിച്ച ബാങ്ക് ശാഖയുടെ ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് മേയർ ബിനാ ഫിലിപ്പ്, വാർഡ് കൗൺസിലർ നാസർ ,മലബാർ ഗ്രൂപ്പ് കമ്പനിസ് ചെയർമാൻ എം പി അഹമ്മദ്, ധനലക്ഷ്മി ബാങ്ക് എം.ഡി ശിവൻ ജെകെ, കൂടാതെ ബാങ്ക് ജനറൽ മാനേജർ ചന്ദ്രൻ.എൽ, ചീഫ് ക്രെഡിറ്റ് ഓഫീസർ മനോജ് കുമാർ.എസ് , റീജണൽ ഹെഡ് സിജോ ജോസഫ് ,ബ്രാഞ്ച് മാനേജർ സന്ധ്യലക്ഷ്മി.ആർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *