ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട്‌ വഴി കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്‌തേക്കും

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട്‌ വഴി കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്.  വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നല്‍കിയത്. അതേസമയം ലീഗിനെതിരെ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ കെ.ടി ജലീൽ എംഎൽഎ ശിഹാബ് തങ്ങൾക്കെതിരെ ചന്ദ്രികയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ലീഗ് ദേശീയ അദ്ധ്യക്ഷൻ കുഞ്ഞാലിക്കുട്ടി, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെയും ജലീൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഹൈദരലി തങ്ങളെ കണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ചന്ദ്രിക പത്രത്തിലെ സാമ്ബത്തിക ഇടപാടുകളില്‍ ഹൈദരലി തങ്ങള്‍ക്ക് ബന്ധമില്ല. കെടി ജലീലിന്‍റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *