പൊതുവഴിയിൽ സ്ത്രീകൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിച്ച കുറ്റത്തിന് യു ട്യൂബർ അറസ്റ്റിൽ. എറണാകുളം കച്ചേരിപ്പടി ജങ്ഷനിൽ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്ന ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് (26) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന തരത്തിൽ ഇയാൾ അശ്ലീല ചേഷ്ടകളും ആം​ഗ്യങ്ങളും കാണിച്ചെന്നും അടുത്തുചെന്ന് അരോചകമായി സംസാരിച്ചെന്നുമാണ് പരാതി.

സ്ത്രീകളുടെ പ്രതികരണമടക്കം സുഹൃത്തുക്കൾ മറഞ്ഞുനിന്ന് വീഡിയോയിലാക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ് ലോഡ് ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത്. : പോലീസ് 

 

‘വില്ലൻഹബ്’ എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ വേണ്ടിയായിരുന്നു വീഡിയോ ചിത്രീകരണം. ‘ഡിസ്റ്റേർബിങ്ങ് ദ ഫീമെയിൽസ് കേരള പ്രാങ്ക്’ എന്ന തലക്കെട്ടിൽ രണ്ട് വീഡിയോകൾ ആകാശ് സൈമൺ യു ട്യൂബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ച യുട്യൂബറുടെ സുഹൃത്തുക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *