നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായി ചേർക്കപ്പെട്ട കാവ്യാ മാധവൻ കൂറു മാറി

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയും പ്രതിയായ ദിലീപിൻ്റെ ഭാര്യയുമായ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ.34ാം സാക്ഷിയായിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്യൂഷൻ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. വിചാരണക്കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂർ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.

അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സൽ ക്യാംപ് നടന്ന ഹോട്ടലിൽ വെച്ച് നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്.

ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ട്. ഒരു പ്രമുഖ പരസ്യ സംവിധായകൻ  സോഷ്യൽ മീഡിയയിലൂടെ ദിലീപേട്ടനെതിരേ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം അ പരസ്യ സംവിധായകൻ ആയിരുന്നുവെന്നും കാവ്യ പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *