തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിൽ ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം യുവാവ് സുഹൃത്തുക്കളെ തല്ലിക്കൊന്നു. പ്രതി പോലീസിൽ കീഴടങ്ങി. സജീഷ്, സന്തോഷ് എന്നിവരാണ് മരിച്ചത്. സന്തോഷിന്റെ വീടിനടുത്തിരുന്നാണ് ഇവർ മദ്യപിച്ചത്. ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച അരുൺ രാജ് എന്നയാളാണ് ഇരുവരെയും കമ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സന്തോഷ് മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *