ന്യൂഡൽഹി: രാജ്യത്തെ സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആൺകുട്ടികൾക്ക് സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാൻ നമ്മുടെ നാട്ടിൽ പ്രയാസമില്ല. മുമ്പ്, സൈനിക് സ്കൂളുകളിൽ ആൺകുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവർക്ക് മാത്രമാണ് സൈനിക പരിശീലനം നൽകിയിരുന്നത്. എന്നാൽ, രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന പെൺമക്കൾക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാൻ ഇനി തടസ്സമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിൽ ചേർന്നോ അല്ലെങ്കിൽ ഒരു സൈനിക ഓഫീസർ ആയോ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെൺമക്കൾക്കും ഇവിടെ പ്രവേശനം നേടാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

