ബെവ്‌കോ ഔട്ലെറ്റുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഇന്ന് മുതല്‍, എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം

ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‌ലെറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്.

ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. മദ്യം തിരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് മൊബൈലില്‍ എത്തും. വില്‍പ്പനശാലയിലെത്തി മെസേജ് കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്‌ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബെവ്‌കോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *