ബഗോട്ട: കൊളംബിയന്‍ ക്ലബ് ഫുട്‌ബോള്‍ താരം അലക്‌സാന്‍ഡ്രോ പെനറന്‍ഡ(24) വെടിയേറ്റു മരിച്ചു. കലി നഗരത്തിലാണ് പ്രദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ ഒരു തോക്കുധാരി പെനറന്‍ഡയെയും സഹതാരത്തെയും ആക്രമിക്കുകയായിരുന്നു. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സഹകളിക്കാരന്‍ ഹീസന്‍ ഇസ്‌ക്വീര്‍ഡോയ്ക്ക് പരിക്കേറ്റു. ഇസ്‌ക്വീര്‍ഡോയെ വാലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *