ലക്‌നോ: യു.പിയില്‍ മരിച്ചവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ്. മരിച്ച രണ്ട് വ്യക്തികള്‍ക്കാണ് യു.പിയില്‍ ഡ്രൈവിങ് ലൈസന്‍സ് . സംഭവവുമായി ബന്ധപ്പെട്ട ഒരു ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജെയ്‌സഗാപുര സ്വദേശിയായ ചേത്രം ജാഡോ പേരിലാണ് ലേണിങ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് 22നാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 2017ലെ വാഹനാപകടത്തില്‍ ഇയാള്‍ മരിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2017 നവംബര്‍ 26ന് മരിച്ച മാസാനി സ്വദേശിയായ വിരേന്ദ്ര മോഹല്ലക്ക് ഈ വര്‍ഷം ഏപ്രില്‍ 19നാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ക്ലര്‍ക്കിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചുവെന്ന് ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു. ഇദ്ദേഹത്തിെന്റ മറുപടിയില്‍ തൃപ്തിയില്ലാത്തത് കൊണ്ടാണ് സ്സ്‌പെന്‍ഡ് ചെയ്തതെന്നും ജോയിന്റ് ആര്‍.ടി.ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *