ഭര്‍ത്താവും സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഗാര്‍ഹിക പീഡനം തെളിഞ്ഞു; സുനിഷയുടെ ആത്‌മഹത്യയിൽ വിജീഷിനെ  അറസ്‌റ്റ് ചെയ്തു

കണ്ണുര്‍:പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പയ്യന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അമ്മയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിജീഷും പിതാവും വീട്ടില്‍ ക്വാറന്റീ നിലായിരുന്നു. ഇയാള്‍ക്ക് നെഗറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന. വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ കോറോത്തെ കെ വി സുനിഷ (26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുറത്തു വന്ന ശബ്ദ സന്ദേശമാണ് മരിച്ച യുവതിയുടെ വീട്ടുകാരെ കേസ് നല്‍കാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ സുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഭര്‍ത്താവും സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസ്.

സുനിഷയുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഇവരുടെ ഫോണും അന്വേഷക ഉദ്യോഗസ്ഥന്‍ എസ്‌എച്ച്‌ഒ മഹേഷ് കെ നായര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *