കോഴിക്കോട് : നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ട്കാരന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ അഞ്ച് പേര്‍. അതേ സമയം 17 പേര്‍ നിരീക്ഷണത്തിലാണ്. അതേ സമയം പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങളില്ല.

കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടുള്ള ചാത്തമംഗലം പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 10, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് ഉച്ചയ്ക്ക്  ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും.മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *