കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്കും രോഗലക്ഷണം. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ കുട്ടി ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം മുക്കം, ഓമശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളും കുട്ടി സന്ദർശിച്ചിരുന്നു. അന്നേ ദിവസം ഉച്ചയോടെ കുട്ടി മെഡിക്കൽ കോളേജിൽ എത്തി. വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് സെപ്തംബർ ഒന്നിന് കുട്ടിയെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി.അതേസമയം ജാഗ്രതയുടെ ഭാഗമായി മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *