പുനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 14 പേർ പിടയിലായി. 13കാരിയായ പെൺകുട്ടിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 13കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ഓഗസ്റ്റ് 31ന് രാത്രിയായിരുന്നു സംഭവം നടന്നത്.

പെൺകുട്ടിയെ കണ്ടെത്തുമ്പോൾ സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ക്രൂരമായ സംഭവത്തെക്കുറിച്ച് വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാൻ ഇയാൾ തയാറായിരുന്നില്ല. സുഹൃത്തിനുമേൽ ഇതുവരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. ആറ് ഓട്ടോറിക്ഷ ഡ്രൈവർമാരും രണ്ട് റെയിൽവെ ജീവനക്കാരും പ്രതികളിൽ ഉൾപ്പെടുന്നു. 13കാരി സുഹൃത്തിനെ കാണാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. എന്നാൽ സുഹൃത്ത് വന്നില്ല. ഈ സമയം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയാക്കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. ക്രൂരകൃത്യത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *