സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്, സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കി. കോവിഡിനൊപ്പം ജീവിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ സജീവമാക്കുകയാണ്,സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി ശനിയാഴ്ച വീണ്ടും പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചു.കോവിഡ് ഒന്നാംതരംഗ കാലത്തെ ലോക്ഡൗണിനു ശേഷം ശനിയാഴ്ച പ്രവൃത്തിദിനമാക്കായിരുന്നു. എന്നാല്‍ രണ്ടാംതരംഗത്തോടെ പ്രവൃത്തിദിനം വീണ്ടും അഞ്ചുദിവസമാക്കുകയായിരുന്നു. ഇതാണ് വീണ്ടും ആറുദിവസമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *