പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരടക്കം ആറ് ഭീകരര്‍ പിടിയില്‍.ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, പ്രയാഗ് രാജ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഉത്തര്‍പ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ ആക്രമണം നടത്താനും ഗൂഢാലോചന നടന്നിരുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *