വാളയാര്‍: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂര്‍ മളമച്ചാന്‍പെട്ടി ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളജിലെ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇവര്‍. നേവിയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ പകല്‍ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാര്‍ ഡാമിലെ തമിഴ്നാട് പിച്ചനൂര്‍ ഭാഗത്തായി കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
2021-09-29
