വി എം സുധീരന് പിന്നാലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി രമേശ് ചെന്നിത്തല. നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള അതൃപ്തി പുകയുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാപനങ്ങിലെ പദവികള്‍ ചെന്നിത്തല രാജിവച്ചു. ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം എന്നിവയാണ് ഒഴിഞ്ഞത്.

കഴിഞ്ഞ 24നാണ് രാജിവച്ചത്. കെപിസിസി അധ്യക്ഷന്‍ തുടര്‍ന്ന് ഈ ചുമതല വഹിക്കട്ടെയെന്നാണ് ചെന്നിത്തല പറയുന്നത്. മൂന്ന് സ്ഥാപനങ്ങളിലുമായി 35 കോടിയുടെ ബാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിന് ശേഷമാകും രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *