മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവിനെ പിടികൂടിയത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എട്ടും ആറും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ കഴുത്ത് ഞെരിച്ച് ഭാര്യ ഷക്കീറയെ കൊലപ്പെടുത്തിയത്.

അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യാണ് ഭര്‍ത്താവ് ഷമീര്‍(34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഷമീറിനെ പിടികൂടിയത്. മാവൂര്‍ ഗ്വാളേിയാര്‍ റയോണ്‍സിന്റെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് ആത്മഹത്യയ്ക്ക് തയ്യാറായി നില്‍ക്കവേയാണ് ഷമീര്‍ പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടോടെ പൊലീസ് എത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് കരിയിലകള്‍ക്കിടയില്‍ മദ്യപിച്ചു കിടക്കുകയായിരുന്നു. ഇയാളുടെ കൈയില്‍ ഒരു കത്തിയുണ്ടായിരുന്നു.പൊലീസ് അനനുനയിപ്പിച്ച് കത്തിയും മദ്യക്കുപ്പിയും കൈവശപ്പെടുത്തിയശേഷം പുറത്തെത്തിച്ചു. ഭക്ഷണം കഴിക്കാതെ ഇയാള്‍ അവശനായിരുന്നു. മദ്യത്തില്‍ വിഷം കലര്‍ത്തിയിരുന്നെന്നും ശനിയാഴ്ച പത്രം കണ്ട് ഭാര്യയുടെ മരണം ഉറപ്പാക്കിയശേഷം മദ്യം കുടിച്ചും കത്തിക്കൊണ്ട് കൈഞരമ്പ് മുറിച്ചും ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായാണ് ഷമീര്‍ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *