ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം. രണ്ട് അദ്ധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രദേശത്തെ ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാവിലെ സ്‌കൂളിൽ എത്തിയതായിരുന്നു ഇവർ. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ മരണപ്പെടുന്നത്. സെെന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കൽ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അന്ന് തന്നെ രാത്രി വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *