അഞ്ചാലുംമൂട് . പ്രായപൂർത്തിയാകാത്ത പതിനാല്കാരിയെ മാനഹാനി വരുത്തിയ യുവാവ് പോലീസ് പിടിയിലായി. പനയം ചെമ്മക്കാട് ചാമവിള കോളനിയിൽ ഗീതാഞ്ജലി ഭവനത്തിൽ കണ്ണൻ എന്നു വിളിക്കുന്ന കിരൺ പ്രസാദ് (19) ആണ് പോലീസ് പിടിയിലായത്.

കുറേ നാളുകളായി ഇയാൾ സ്ക്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ശല്യപ്പെടുത്തി വരുകയായിരുന്നു. പെൺകുട്ടിയുടെ സഞ്ചാരം നിരന്തരം നിരീക്ഷിച്ച് വന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോയ പെൺകുട്ടിയെ വിജനമായ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് വലിച്ച് കയറ്റി ബലാത്സം​ഗം ചെയ്യുകയായിരുന്നു. കുതറിയോടിയ പെൺകുട്ടിയെ പിൻതുടർന്ന് ചെന്ന് സംഭവം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയേയും കുടുംബത്തേയും കൊന്നു കളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെൺകുട്ടി വീട്ടിലെത്തി നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുടുംബത്തോടെ സ്റ്റേഷനിലെത്തി പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. ഇയാളെ വീടിന് സമീപം നിന്നും പോലീസ് പിടികൂടുകയായിരുന്നു. അഞ്ചാലുമ്മൂട് ഇൻസ്പെക്ടർ ദേവരാജൻ. സി യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ശ്യാം. ബി, റഹീം.എ, ഷബ്ന, എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *