ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 35 പൈയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.21 രൂപയും ഡീസലിന് 103.90 രൂപയുമാണ് വില. കൊച്ചയിൽ പെട്രോളിന് 108.17 രൂപയും ഡീസലിന് 101.99 രൂപയും കോഴിക്കോട് പെട്രോളിന് 108.39 രൂപയും ഡീസലിന് 102.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഓയിലിന് വില  കുറഞ്ഞു. ബാരലിന് 0.69 ഡോളർ കുറഞ്ഞ് 85.71 ഡോളറാണ് വില. 0.80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *