പാലക്കാട്: ജില്ലാ കളക്ടറായി ഡി.ബാലമുരളി ചുമതലയേറ്റു. തമിഴ്‌നാട് കേഡര്‍ 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്.

ആലപ്പുഴ സബ് കളക്ടര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍, കെ.റ്റി.ഡി.സി മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ തുടങ്ങിയ പദവികള്‍ക്ക് ശേഷമാണ് ഡി. ബാലമുരളി പാലക്കാട് കളക്ടറായി ചുമതലയേല്‍ക്കുന്നത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ ഡി. ബാലമുരളി കെമിക്കല്‍ ആന്‍ഡ് ഇലക്ട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയാണ്. ഇന്‍കം ടാക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ്തയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *