കാഞ്ഞങ്ങാട്: ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെൽഫെയര്‍ എൽപി സ്കൂള്‍ അധ്യാപിക കള്ളാര്‍ ചുള്ളിയോടിയിലെ സി മാധവിയാണ് മരിച്ചത്. 47 വയസ്സായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് വിഷയത്തിലാണ് മാധവി ക്ലാസെടുത്തിരുന്നത്. ചുമയുണ്ട്, ശ്വാസംമുട്ടുന്നുണ്ടെന്നും പറ‌ഞ്ഞ് കുട്ടികളോട് ഹോംവര്‍ക്കും നൽകിയ ശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.

സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനേക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇയാള്‍ എത്തിയപ്പോഴേക്കും മാധവി വീണുകിടക്കുകയായിരുന്നു. ഉടൻ പൂടങ്കല്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *