തിരുവനന്തപുരം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ബഹളം. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉടമയുടെ അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *