ന്യൂസീലന്‍ഡ് അഫ്ഗാനെ തോല്‍പ്പിച്ചു; ഇന്ത്യ സെമി കാണാതെ പുറത്ത്

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡിന് ആധികാരിക ജയം. 8 വിക്കറ്റിനാണ് ന്യൂസീലൻഡിൻ്റെ ജയം. അഫ്ഗാൻ മുന്നോട്ടുവച്ച 125 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. ബാറ്റ് ചെയ്ത താരങ്ങളെല്ലാം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 40 റൺസ് നേടിയ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് അവരുടെ ടോപ്പ് സ്കോറർ. ജയത്തോടെ കിവീസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിച്ചു. തോൽവിയോടെ അഫ്ഗാനിസ്ഥാനും ഇന്ത്യയും പുറത്തായി. സെമിയിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെയാവും നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *