തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിൽ നാസില ബീഗമാണ് കിടപ്പു മുറിയിൽ കുത്തേറ്റ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് അബ്ദുള്‍ റഹീമിനുവേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. നാസിലയും ഭർത്താവും മകളും മാതാപിതാക്കളുമായിരുന്നു പാലോട്ടുള്ള വീട്ടിൽ താമസം. പുലർച്ചെ എഴുന്നേൽക്കുന്ന മകളെ കാണാത്തിനാൽ അമ്മ കിടപ്പുമുറിയിലെത്തി നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ നാസിലയെ കണ്ടത്.

തൊട്ടടുത്ത് 13 വയസ്സുകാരി മകള്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അബ്ദുൾ റഹിം രക്ഷപ്പെട്ടിരുന്നു. നാസിലയുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റിരിക്കുന്നത്. മദ്യപാനിയായിരുന്ന അബ്ദുൾ റഹിം മദ്യവിമുക്തി കേന്ദ്രത്തിൽ ചികിത്സയിലാണ്.  നാസിലയക്കും മകള്‍ക്കും അബ്ദുൾ റഹിം ഒരു മിട്ടായി കൊടുത്തിരുന്നുവെന്നാണ് ഉമ്മ പറയുന്നത് . മയക്കുമരുന്ന് നൽകിയ ശേഷമാണോ കുത്തികൊന്നതെന്ന് സംശയിക്കുന്നുണ്ട്. തൊട്ടടുത്ത് കിടന്ന മകളോ സമീപത്തെ മുറിയിലുണ്ടായിരുന്ന മാതാപിക്കളോ നിലവിളിയൊന്നും കേട്ടിരുന്നില്ല. ചാക്ക ഐടിഐയിലെ ക്ലർക്കാണ് അബ്ദുള്‍ റഹിം. പാലോട് പൊലീസ് പ്രതിക്കായി അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *