ട്യൂണിസ്: അഭയാര്‍ഥി കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. ടുണീഷ്യയില്‍ പുതിയ നാവിക പാതയിലൂടെ സഞ്ചരിക്കവേയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. 180 പേരാണ് കപ്പലിലുണ്ടായിരുന്നത് ഇതില്‍ 100 പേരും ടുണീഷ്യന്‍ സ്വദേശികളായിരുന്നു.

ബാക്കിയുള്ള യാത്രക്കാരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ (ഐഒഎം) ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. തൊഴില്‍ രഹിതരായ ടുണീഷ്യക്കാരും മറ്റ് ആഫ്രിക്കന്‍ വംശജരും ഇത്തരത്തില്‍ കടല്‍ കടന്നാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *