‘എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല’; പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല. രാഷ്ട്രീയത്തിൻ്റെയും വർഗീയതയുടെയും പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അംഗീകരിക്കാനാകില്ലെന്നും, എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചു.

പുന്ന നൗഷാദും അഭിമന്യുവും കൊല്ലപ്പെട്ട കേസുകളിലെ പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാൻ പോലും പൊലീസ് തയാറായില്ല. ഇതിൽ അഭിമന്യു കേസിലെ മുഖ്യപ്രതി കീഴടങ്ങുകയായിരുന്നു. പുന്ന നൗഷാദ് കൊലക്കേസ് അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണ്’ വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *