തെന്നിന്ത്യൻ സിനിമകളിൽ സർവസാധാരണമാണ് ഐറ്റം ഡാൻസുകൾ മുൻനിര നടിമാർ അടക്കമുള്ളവർ ചില സിനിമകളിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി മാത്രം പ്രത്യക്ഷപ്പെടാറുമുണ്ട്.മലയാളത്തിലെ ചില മാസ് മസാല സിനിമകളിൽ മാത്രമാണ് ഇത്തരം ഐറ്റം ഡാൻസുകൾ കാണുന്നത്.
അല്ലു അർജുൻ സിനിമക്കായി ഐറ്റം ഡാൻസ് ചെയ്യാൻ അണിയറപ്രവർത്തകർ സമീപിച്ചത് മുൻനിര നടി സാമന്ത റൂത്ത് പ്രഭുവിനെയാണ്. എന്നാൽ ഐറ്റം ഡാൻസിന് മാത്രമായി സാമന്ത ചോദിച്ച പ്രതിഫലമാണ് നിർമാതാക്കളെ അതിശയിപ്പിച്ചത്. ഒരു മുഴുവൻ സിനിമയിൽ അഭിനയിക്കുന്നതിന് സമാനമായ തുകയേക്കാൾ കൂടുതൽ പ്രതിഫലമാണ് സാമന്ത ചോദിച്ചത് എന്നാണ് തെലുങ്കിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.അല്ലു അർജുന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ പുഷ്പയിലാണ് സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ പോകുന്നത്.
ഐറ്റം ഡാൻസ് അവതരിപ്പിക്കുന്ന താരങ്ങൾ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങിയ നിരവധി സംഭവങ്ങളുണ്ട്. എന്നാൽ ഇപ്പോൾ ഏകദേശം രണ്ട് കോടി രൂപയാണ് സാമന്ത ചിത്രത്തിലെ ഐറ്റം സോങിന് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ

