കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ഗുണ്ടാ ആക്രമണം. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘമെത്തി വീട്ടിലേക്ക് ബോംബെറിയുകയും ഗേറ്റും ജനാലകളും വാളുപയോഗിച്ച് വെട്ടിപൊളിക്കുകയുമായിരുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.

സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഷിജുവിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ലഹരിമാഫിയ സംഘമാണെന്ന് സൂചനയുണ്ട്. വീട്ടിലേക്ക് നാടൻ ബോംബാണ് എറിഞ്ഞത്. സ്ഥലത്ത് കഴക്കൂട്ടം പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആദ്യം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷമാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് പറയപ്പെടുന്നത്. ലഹരി സംഘങ്ങൾ ശക്തമായി പിടിമുറുക്കുന്നുവെന്നതിന്റെ സൂചനകളാണ് നിരന്തരമായി റിപ്പോർട്ട് ചെയ്യുന്ന ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *