ശോഭിക വെഡിങ്ങ് മാളിൽ  കല്യാണസങ്കൽപ്പങ്ങൾക്ക് പുത്തൻ രൂപം നൽകാനൊരുങ്ങി  ശോഭികോത്സവം ആരംഭിച്ചു

കോഴിക്കോട് : വ്യത്യസ്തമായ ആശയത്തിലുറച്ച് കല്യാണസങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ രൂപം നല്‍കാനൊരുങ്ങി ശോഭികയില്‍ ശോഭികോത്സവം. ഇനി കല്യാണം നെക്സ്റ്റ് ലെവല്‍ എന്ന ടാഗ്ലൈനോടെയാണ് ഫെബ്രുവരി 20വരെ നീണ്ടുനില്‍ക്കുന്ന ശോഭികോത്സവം നടക്കുന്നത്. പ്രശസ്ത നടി നിത്യ ദാസ് കോഴിക്കോട് ശോഭിക വെഡിങ്ങ് മാളില്‍ ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോഴിക്കോട്ടെ 13ല്‍ പരം വനിതാ സംരഭകര്‍ സന്നിഹിതരായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി ഇവന്റുകളും, വര്‍ക്ക് ഷോപ്പുകളും ശോഭിക മുന്നോട്ടുവെക്കുന്നു.

വിശാലമായ വെഡിങ് കളക്ഷൻ, വെഡിങ് പർച്ചേസിനു മാത്രമായി നിരവധി ലക്കി ഡ്രോ കൂപ്പണുകൾ തുടങ്ങി കല്യാണം നെക്സ്റ്റ് ലെവലാക്കാൻ നിരവധി ആഘർഷകമായ ഓപ്ഷനുകൾ ശോഭികോത്സവത്തിലൂടെയുണ്ട്. കൂടാതെ മേക്കപ്പ്, ഹെയർസ്റ്റൈൽ, മെഹന്ദി എന്നിവക്കായി പ്രത്യേക വർക് ഷോപ്പുകൾ, മ്യൂസിക് നൈറ്റ്‌, ഫാഷൻ ഷോ തുടങ്ങി മറ്റനേകം പരിപാടികളും ഇതിനോടനുബന്ധിച്ച് നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ സമ്പൂർണ വെഡിങ് മാളാണ് കോഴിക്കോട് ശോഭിക വെഡ്ഡിങ് മാൾ. സാധാരണക്കാരനൊരു ഷോപ്പിംഗ് മാൾ എന്ന ആശയമാണ് ശോഭിക മുന്നോട്ട് വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *