കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി രംഗത്ത്. ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നിയിറച്ചി വിളമ്പിയ ഡിവൈഎഫ്ഐ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് പന്നിയിറച്ചി വിളമ്പിയോ എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടുവെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ലെന്നും ഹരീഷ് പറയുന്നു. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണെന്നും അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണെന്നും ഹരീഷ് പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *