മലപ്പുറം: വിദ്യാർത്ഥിനിയെ ശല്ല്യം ചെയ്യുന്നത് തടയാൻ ശ്രമിച്ച യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പതിനേഴുകാരനടക്കമുള്ളവരാണ് പിടിയിലായത്. മലപ്പുറം എടപ്പാളിലാണ് സംഭവം. പൊന്നാനി സ്വദേശി കല്ലിക്കൽ അർഷാദ്(20), കുമരനല്ലൂർ സ്വദേശി പാറപ്പുറത്ത് വിഷ്ണു(19) എന്നിവരാണ് പ്രധാന പ്രതികൾ. മർദിക്കുന്നതിന് ഇവരോടൊപ്പം ഉണ്ടായിരുന്ന എടപ്പാൾ സ്വദേശിയായ 17കാരനെയും ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

എടപ്പാളിൽ സ്‌കൂൾ വിദ്യാർത്ഥിനി ബസ് കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് അർഷാദ് ശല്ല്യം ചെയ്യാൻ തുടങ്ങിയത്. ഇതോടെ പെൺകുട്ടി സമീപത്തെ കടയിൽ കയറി വിവരം പറഞ്ഞു. കടയിലെ യുവാവ് ചോദ്യം ചെയ്തതോടെ അർഷാദും സുഹൃത്തുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

ഇത് ശ്രദ്ധിച്ച നാട്ടുകാർ മൂവർ സംഘത്തെ പിടികൂടാൻ നോക്കിയെങ്കിലും ഓടിരക്ഷപ്പെട്ടു. പിന്നീട് അർഷാദിനെ നാട്ടുകാർ തന്നെ പിടികൂടി പോലീസിന് കൈമാറി. സംഭവത്തിൽ രണ്ട് പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പിലും 17കാരനെ ജുവൈനൽ ജസ്റ്റിസ് ബോർഡിലും ഹാജരാക്കി. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *