പെരിയ ഇരട്ടക്കൊലപാതകം; പാർട്ടി അറിഞ്ഞില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

പെരിയ ഇരട്ടക്കൊലപാതകം പാർട്ടി അറിഞ്ഞില്ലെന്നും സി.പി.ഐ.എമ്മിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. ഏത് അന്വേഷണവും സ്വീകാര്യമാണെന്നും അന്വേഷണങ്ങളിൽ ഭയമില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതക കേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കളെ പ്രതിചേർത്ത സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടു നിന്നെന്നും കോൺഗ്രസ് പറഞ്ഞവരെയാണ് പ്രതിചേർത്തത്. മടിയിൽ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ. ആരെ വേണമെങ്കിലും പ്രതിയാക്കിക്കോളൂ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ടെന്നും എം.വി ബാലകൃഷ്ണൻ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *