Breaking : കോഴിക്കോട് ഒമിക്രോൺ ജാഗ്രത

കോഴിക്കോട് ഓമിക്രോൺ ജാഗ്രത. 21ന് യൂ കെയിൽ നിന്നും വന്നയാളുടെ സ്രവം പരിശോധനക്കയച്ചു.നാല് ജില്ലകളിലെ ആളുകളുമായി സമ്പർക്കം ഉള്ളതായി സംശയിക്കുന്നു. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്‌ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *