പോത്തൻകോട് കൊലപാതകം: വെട്ടിയ കാൽ വലിച്ചെറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു, മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ സഹായിച്ച മൂന്ന് പേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച ഓട്ടോ ഓടിച്ച രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട നിധീഷ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ഓട്ടോയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ കാൽ വെട്ടി റോഡിൽ എറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുധീഷ് എന്ന ഉണ്ണിയാണ് കാൽ വലിച്ചെറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. വഞ്ചിയൂരിൽ വെച്ചാണ് രഞ്ജിത്ത് പിടിയിലാകുന്നത്. റൂറൽ എസ് പി കെ. മധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെയാണ് തിരുവനന്തപുരം പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *