കേരളത്തിൽ 100- മത്തെ ഔട്ട് ലെറ്റുമായി മൈജി

ഡിജിറ്റല്‍ റീട്ടെയ്‌ല്‍ സ്‌റ്റോറായ മൈജിയുടെ 100-ാമത്‌ സ്‌റ്റോര്‍ പെരിന്തല്‍മണ്ണയില്‍ 22ന്‌ പ്രവര്‍ത്തനം ആരംഭിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണ്‌ പെരിന്തല്‍മണ്ണയിലേതെന്ന്‌ മൈജി ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
22000ചതുരശ്ര അടിയാണ്‌ ഷോറൂമിന്റെ വിസ്‌തീര്‍ണം. സംസ്‌ഥാനത്ത്‌ കൂടുതല്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി 500 കോടിയോളം രൂപ നിക്ഷേപിക്കുമെന്നും അദേഹം പറഞ്ഞു.
യുഎഇയിലും ഉടന്‍ തന്നെ 40 ഓളം ഷോറൂമുകള്‍ തുറക്കും. പുതിയ ഉല്‍പന്നങ്ങള്‍ കൂടി പുറത്തിറക്കുന്നതോടെ 2000 കോടിയുടെ വിറ്റുവരവാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. മൈജി ബ്രാന്‍ഡ്‌ അംബാസഡറായി മോഹന്‍ലാലിനൊപ്പം ഇനി മഞ്‌ജു വാര്യരും ചേരും. സമീപ ഭാവിയില്‍ തന്നെ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ്‌ വ്യാപിപ്പിക്കാനും മൈജിക്ക്‌ പദ്ധതിയുണ്ടെന്ന്‌ എ.കെ. ഷാജി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *