ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാനേതാവ് ടെംപർ ബിനുവെന്ന് പൊലീസ് പറയുന്നു. അക്രമത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി. എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെയാണ് അക്രമം എന്നതും ശ്രദ്ധേയമാണ്. ജില്ലയിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Leave a Reply

Your email address will not be published. Required fields are marked *