ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ റിലീസിങ് തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കാവേരി പ്രശ്‌നത്തില്‍ രജനികാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം പുകയുന്നത്. ചിത്രം നാളെയാണ് റിലീസിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *