രഞ്ജിത് ശ്രീനിവാസൻ കൊലപാതകം; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ ; ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമികൾ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്കിൽ ചോരക്കറ കണ്ടെത്തിയതായി ഉന്നത വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ അറുപതോളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ബിജെപി നേതാവിന്റെ കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാൻ സാധിക്കാത്ത പോലീസിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *