പുതുവത്സരാഘോഷത്തിനായി മലപ്പുറത്തേക്ക്  കഞ്ചാവ് കടത്താൻ ശ്രമം; പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പാലക്കാട് : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 160 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസൻ എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് വേലന്താവളത്ത് വെച്ച് എക്സൈസ് സംഘമാണ് പിടികൂടിയത്.

പുതുവത്സരാഘോഷത്തിനായി ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. മഹാരാഷ്‌ട്രാ രജിസ്ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കടത്ത്. എക്സൈസ് ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ ഹരിനന്ദൻ, പ്രിവന്റീവ് ഓഫീസർ ശിവശങ്കരൻ, സിഇഒമാരായ വേണുഗോപാലൻ, ഹരിക്കുട്ടൻ, ശരവണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഞ്ചാവ് മലപ്പുറം വേങ്ങരയിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്രിസ്മസ്, പുതുവത്സാരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും അതിർത്തികളിലെ പരിശോധന കർശനമാക്കിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *