സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്‍റെ ക്രിസ്ഫ്ളൈയര്‍  കല്യാണ്‍ ജൂവലേഴ്സുമായി കൈകോര്‍ക്കുന്നു

കൊച്ചി: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്‍റെ ലൈഫ്സ്റ്റൈല്‍ മെമ്പര്‍ഷിപ്പ് പ്രോഗ്രാമായ  ക്രിസ്ഫ്ളൈയര്‍ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സുമായി കൈകോര്‍ക്കുന്നു.

 ക്രിസ്ഫ്ളൈയര്‍ അംഗങ്ങള്‍ക്ക് ഇനിമുതല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇന്ത്യയിലെ ഏതു സ്റ്റോറില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ ചെലവഴിക്കുന്ന ഓരോ നൂറു രൂപയ്ക്കും ഒരു ക്രിസ്ഫ്ളൈയര്‍ മൈല്‍ സ്വന്തമാക്കാം. ഇവ അവരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ക്രിസ്ഫ്ളൈയര്‍ മൈല്‍ പിന്നീട് യാത്ര ചെയ്യുമ്പോള്‍ യാത്രാ ടിക്കറ്റുകള്‍ക്കായോ കാബിന്‍ അപ്ഗ്രേഡിനായോ റിഡീം ചെയ്യാനാകും.

കൂടാതെ കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്ന പ്രത്യേക പ്രമോഷണല്‍ ഓഫര്‍ പ്രകാരം പിപിഎസ് ക്ലബ്, ക്രിസ്ഫ്ളൈയര്‍ അംഗങ്ങള്‍ക്ക് 2022 ജൂണ്‍ 30 വരെ തെരഞ്ഞെടുത്ത ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 8000 രൂപ വരെ ഇളവ് ലഭിക്കും.  ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ക്രിസ്ഫ്ളൈയര്‍ അംഗങ്ങള്‍ക്ക് 8000 രൂപയുടെ ഇളവും 1000 മൈലുകളും സ്വന്തമാക്കാം. ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 5000 രൂപ ഇളവും കുറഞ്ഞത് 1500 മൈലുകളും ലഭിക്കും.

സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍സ് എന്നിവയില്‍ നവീന രൂപകല്‍പ്പനയിലുള്ള ആഭരണനിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഒരുക്കുന്നത്. ഓരോ ആഭരണങ്ങളുടെയും ഗുണമേന്മ പരിശോധിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത് സാക്ഷ്യപത്രത്തോടൊപ്പമാണ് ലഭ്യമാക്കുന്നത്.

ഉപയോക്താക്കളുടെ പര്‍ച്ചേയ്സിന് മികച്ച മൂല്യം ലഭ്യമാക്കുന്നതിന് കല്യാണ്‍ ജൂവലേഴ്സ് പ്രതിജ്ഞാബദ്ധമാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ലൈഫ്സ്റ്റൈല്‍ റിവാര്‍ഡ്സ് പരിപാടിയായ ക്രിസ്ഫ്ളൈയറുമായി പങ്കാളികളാകുന്നതില്‍ അതിയായ സന്തോഷമുണ്ട്. ക്രിസ്ഫ്ളൈയര്‍ അംഗങ്ങള്‍ക്ക് കല്യാണ്‍ ജൂവലേഴ്സിലെ പര്‍ച്ചേയ്സിനൊപ്പം ആകര്‍ഷകമായ ഓഫറുകളും അധികമായ മൈല്‍സും സ്വന്തമാക്കുന്നതിന് സാധിക്കും. ഉപയോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ലൈഫ്സ്റ്റൈല്‍ കേന്ദ്രീകൃതമായ എയര്‍ലൈന്‍ ലോയല്‍റ്റി പരിപാടിയായ ക്രിസ്ഫ്ളൈയര്‍ ഉപയോക്താക്കള്‍ക്കായി ഒട്ടേറെ അവസരങ്ങളാണ് തുറന്നുകൊടുക്കുന്നതെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ സൈ യെന്‍ ചെന്‍ പറഞ്ഞു. വളരെ ജനപ്രിയമായതും വിശ്വാസ്യതയാര്‍ന്നതുമായ ബ്രാന്‍ഡുമായി പങ്കാളികളാകുന്നതു വഴി അംഗങ്ങള്‍ക്ക് യാത്ര ചെയ്യാതെ പോലും മൈലുകള്‍ സ്വന്തമാക്കുന്നതിനുള്ള വഴിയാണ് തുറന്നുകിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പങ്കാളിത്തം വിജയത്തിലേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *